21
Feb 2019
Thursday
Kuttanadu

മണിയാർ ഡാമിന് ഗുരുതര തകരാർ

serious damage to maniyar dam

പത്തനംതിട്ട മണിയാർ ഡാമിന് ഗുരുതര തകരാറുള്ളതായി കണ്ടെത്തൽ. ജലസേചന വകുപ്പിന്റെ ചീഫ് എഞ്ചിനിയർ ഡാം പരിശോധിച്ചു. സംരക്ഷണ ഭിത്തിയിലും ഷട്ടറിന് താഴെയും വിള്ളലുകളുണ്ട്.

വലതുകരയോടു ചേർന്ന ഭാഗത്തെ രണ്ടാം നമ്പർ ഷട്ടർ തുറക്കാൻ കഴിഞ്ഞിരുന്നില്ല. ഷട്ടറിനു മുകളിലൂടെ വെള്ളം കുത്തിയൊഴുകുകയായിരുന്നു. മലവെള്ളപ്പാച്ചിലിൽ രണ്ടാം ഷട്ടറിന്റെ താഴ്ഭാഗത്ത് അണക്കെട്ടിനു നാശം നേരിട്ടു. കോൺക്രീറ്റ് അടർന്നുപോയിട്ടുണ്ട്. വലതുകരയിലെ ഒന്നാം നമ്പർ ഷട്ടറിന്റെ താഴ്ഭാഗത്തും ഇത്തരത്തിൽ കോൺക്രീറ്റ് അടർന്നിട്ടുണ്ട്. വീണ്ടും വെള്ളം കുത്തിയൊലിച്ചാൽ ശേഷിക്കുന്ന ഭാഗവും തകരും.

Top