പ്രളയം; ആനുകൂല്യത്തിന് പ്രത്യേക അപേക്ഷാഫോറം വേണ്ട

flood

പ്രളയബാധിതര്‍ക്കുള്ള സര്‍ക്കാര്‍ ധനസഹായം ലിഭിക്കുന്നതിന് പ്രത്യേക അപേക്ഷാഫോറം വേണ്ടെന്ന് റവന്യൂ വകുപ്പ്. അതത് സ്ഥലങ്ങളിലെ റവന്യൂ ഉദ്യോഗസ്ഥര്‍ ദുരിത ബാധിതരെ കണ്ടെത്തി അടിയന്തര സഹായം ലഭ്യമാക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്നാണ് റവന്യൂ മന്ത്രിയുടെ ഓഫീസ് അറിയിച്ചത്. എന്നാല്‍ അനുകൂല്യങ്ങള്‍ നല്‍കാമെന്ന് കാണിച്ച് പലരും ജനങ്ങളുടെ കയ്യില്‍ നിന്ന് പണം പിരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അത്തരത്തില്‍ സര്‍ക്കാര്‍ ആരെയും നിയമിച്ചിട്ടില്ലെന്ന് കാണിച്ച് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.

ബാങ്ക് അക്കൗണ്ട് വഴിയാണ് പതിനായിരം രൂപ നല്‍കി വരുന്നത്. എന്നാല്‍ വീടുകളിലെത്തി അക്കൗണ്ട് നമ്പറും ആധാര്‍ നമ്പറും ശേഖരിച്ച് പരിശോധിച്ച  ശേഷമേ പണം നല്‍കുന്നുള്ളൂ. ഇക്കാരണം കൊണ്ട് തന്നെ വീട്ടിലേക്കെത്തി ദിവസങ്ങള്‍ കഴിഞ്ഞെങ്കിലും ഇതുവരെ പണം ലഭിക്കുന്നില്ലെന്ന പരാതിയും വ്യാപകമായിട്ടുണ്ട്.

Top