21
Apr 2019
Sunday

സംസ്ഥാനത്ത് 297 പേർക്ക് എലിപ്പനി സ്ഥിരീകരിച്ചു

സംസ്ഥാനത്ത് എലിപ്പനി പടർന്ന് പിടിക്കുന്നു. 297 പേർക്ക് എലിപ്പനി സ്ഥിരീകരിച്ചു. 57 പേരാണ് ഇതുവരെ എലിപ്പനി ബാധിച്ച് മരിച്ചത്. അതീവജാഗ്രത പാലിക്കണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിർദ്ദേശം.

ഓഗസ്റ്റ് ഒന്നു മുതൽ ഇന്നലെവരെയുള്ള കണക്കുപ്രകാരം 57 പേരാണ് മരിച്ചത്. ഇതിൽ 10 പേരും മരിച്ചത് എലിപ്പനി മൂലമാണെന്ന് സ്ഥിരീകരിച്ചു. ബാക്കി 47 മരണങ്ങളും എലിപ്പനി ലക്ഷണങ്ങളോടെയാണ്.

1016 പേരാണ് ചികിത്സ തേടിയിരിക്കുന്നത്. ഇതിൽ 297 പേർക്ക് എലിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. 719 പേരാണ് എലിപ്പനി ലക്ഷണങ്ങളോടെ ചികിത്സ തേടിയിരിക്കുന്നത്.

CLOSE
CLOSE
Top