‘എല്ലാവരും തോറ്റിടത്ത് അജയ്യനായി നായകന്‍’; ടെസ്റ്റ് റാങ്കിംഗില്‍ കോഹ്‌ലി ഒന്നാം സ്ഥാനം നിലനിര്‍ത്തി

ഇംഗ്ലണ്ടിന് മുന്നില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ടെസ്റ്റ് പരമ്പര നഷ്ടപ്പെടുത്തിയെങ്കിലും ഐസിസി ടെസ്റ്റ് ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിംഗ് പട്ടികയില്‍ ഒന്നാം സ്ഥാനം ആര്‍ക്കും വിട്ടുനല്‍കാതെ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ നാല് മത്സരങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ 937 പോയിന്റുമായി കോഹ്‌ലി ബാറ്റ്‌സ്മാന്‍മാരുടെ പട്ടികയില്‍ ഒന്നാമത് തന്നെ. കോഹ്‌ലിയുടെ കരിയറിലെ ഏറ്റവും മികച്ച പോയിന്റാണ് ഇത്. മൂന്ന് മത്സരങ്ങള്‍ തോറ്റെങ്കിലും പരമ്പരയിലെ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ 544 റണ്‍സുമായി കോഹ്‌ലി ബഹുദൂരം മുന്നിലാണ്. നാലാം ടെസ്റ്റിലെ സെഞ്ച്വറി പ്രകടനം ചേതേശ്വര്‍ പൂജാരയെ 6-ാം സ്ഥാനത്തുമെത്തിച്ചു.