തിങ്കളാഴ്ച ഭാരത് ബന്ദ്

ഇന്ധന വില വർദ്ധനവിനെതിരെ തിങ്കളാഴ്ച ഭാരത് ബന്ദ്. കോൺഗ്രസാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. രാവിലെ ഒമ്പത് മുതൽ വൈകിട്ട് മൂന്ന് മണിവരെയാണ് ബന്ദ്. മറ്റ് പ്രതിപക്ഷ പാർട്ടികളും ബന്ദിനോട് സഹകരിക്കും. ബിഎസ്പി ഭാരത് ബന്ദിനെ പിന്തുണക്കില്ലെന്ന് അറിയിച്ചു.
കേന്ദ്ര സര്‍ക്കാറിനെതിരായുള്ള പ്രക്ഷോഭങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്താനും കോണ്‍ഗ്രസ് തീരുമാനിച്ചു. ദിനംപ്രതി ഉയരുന്ന ഇന്ധനവിലയെ പിടിച്ചുനിര്‍ത്താന്‍ കേന്ദ്ര സര്‍ക്കാറിന് സാധിക്കാത്തതില്‍ രാജ്യത്തിനകത്ത് വലിയ പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News