പ്രളയം; കേരളത്തിലെ എംപിമാർക്ക് പ്രധാനമന്ത്രിയെ കാണാനുള്ള അനുമതി നിഷേധിച്ചു

പ്രളയക്കെടുതിയില്‍ സഹായം അഭ്യര്‍ത്ഥിക്കുന്നതിനായി പ്രധാനമന്ത്രിയെ നേരിൽ കാണാൻ കേരളത്തിലെ എംപിമാരുടെ അഭ്യർത്ഥന തള്ളി. വിദേശ സഹായം സ്വീകരിക്കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് , ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ് ലി എന്നിവരെ കാണാനുളള എംപിമാരുടെ ശ്രമങ്ങൾക്കും അനുമതി ലഭിച്ചില്ല.
വിദേശ സഹായം സ്വീകരിക്കാന്‍ അനുവദിക്കുക,കേരളത്തിന് പ്രത്യേക പാക്കേജ് അനുവദിക്കുക തുടങ്ങിയആവശ്യങ്ങളുന്നയിച്ച് പ്രധാനമന്ത്രിയേയും കേന്ദ്രമന്ത്രിമാരേയും കാണാനാണ് എംപിമാരുടെ സംഘം തീരുമാനിച്ചിരുന്നത്. വിദേശ യാത്ര കഴിഞ്ഞ എത്തുന്നതോടെ പ്രധാനമന്ത്രിയെ കാണാം എന്നായിരുന്നു എംപിമാരുടെ കണക്കുകൂട്ടൽ. എന്നാൽ സമയം കിട്ടിയാൽ അടുത്തയാഴ്ച കാണാമെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് ഇപ്പോൾ അറിയിച്ചിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here