‘അതിവേഗം, അനായാസം സെറീന’; യുഎസ് ഓപ്പണ്‍ ഫൈനലില്‍

serina williams

അമേരിക്കയുടെ സെറീന വില്യംസ് യുഎസ് ഓപ്പണ്‍ ഫൈനലില്‍ കടന്നു. ലാത്വിയന്‍ താരം അനാസ്താസ്യ സെവസ്‌തോവയെ സെമിയില്‍ പരാജയപ്പെടുത്തിയാണ് സെറീന ഫൈനലിലേക്ക് എത്തിയിരിക്കുന്നത്. നേരിട്ടുള്ള രണ്ട് സെറ്റുകള്‍ക്കാണ് സെറീനയുടെ വിജയം.

എതിരാളി ഒരിക്കല്‍ പോലും സെറീനയ്ക്ക് ഒരു വെല്ലുവിളിയായില്ല. ആദ്യ സെറ്റ് 6-3 ന് സ്വന്തമാക്കിയ സെറീന രണ്ടാം സെറ്റ് സ്വന്തമാക്കിയത് 6-0 ത്തിന്. ഇതോടെ സെമി പോരാട്ടം അതിവേഗം അവസാനിച്ചു.

യുഎസ് ഓപ്പണ്‍ കിരീടം സ്വന്തമാക്കിയാല്‍ 24-ാം ഗ്രാന്‍ഡ് സ്ലാം കിരീടമെന്ന നേട്ടം സെറീനയുടെ പേരില്‍ കുറിക്കപ്പെടും. മാര്‍ഗററ്റ് കോര്‍ട്ടാണ് 24 തവണ ഗ്രാന്‍ഡ് സ്ലാം കിരീടം നേടി റെക്കോര്‍ഡ് കുറിച്ചിട്ടുള്ള താരം. ഒന്‍പതാം തവണയാണ് സെറീന യുഎസ് ഓപ്പണ്‍ ഫൈനലിലേക്ക് എത്തുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top