അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ ഉപദേഷ്ടാവിന് ജയില്‍ ശിക്ഷ

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ ഉപദേഷ്ടാവിന് ജയില്‍ ശിക്ഷ. ജോര്‍ഡ് പാപഡോ പൗലോസിനെ 14 ദിവസത്തെ തടവിനാണ് വാഷിങ്ടണ്‍ ഡിസി കോടതി ശിക്ഷിച്ചത്. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടലുമായി ബന്ധപ്പെട്ടാണ് ശിക്ഷ.

ഡമോക്രാറ്റുകളുടെ തട്ടിയെടുത്ത ഇമെയിലുകള്‍ റഷ്യയുടെ കൈയിലുണ്ടൈന്ന് അറിഞ്ഞിട്ടും ജോര്‍ജ് പാപഡോ അത് മറച്ചുവെച്ചെന്ന് കണ്ടെത്തിതിനെ തുടര്‍ന്നാണ് നടപടി. എഫ്ബിഐയോടു നുണ പറഞ്ഞെന്നും ജോര്‍ജ് പാപെഡോ കഴിഞ്ഞ ഓക്ടോബറില്‍ കുറ്റസമ്മതം നടത്തിയിരുന്നു. 2016ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടലില്‍ കോടതി ശിക്ഷിക്കുന്ന ആദ്യ ട്രംപ് അനുകൂലി ആണ് ജോര്‍ജ് പാപഡോ പൗലോസ്. തടവ് ശിക്ഷയ്ക്ക് പുറമെ 200 മണിക്കൂര്‍ സമൂഹ സേവനവും പിഴയും ശിക്ഷ വിധിച്ചിട്ടിണ്ട്.

ധീരനായ രാജ്യസ്‌നേഹി ആണ് താനെന്നായിരുന്നു വിധി കേട്ട ശേഷം ജോര്‍ജ് പാപഡോയുടെ പ്രതികരണം. ചിക്കാഗോ സ്വദേശിയായ ജോര്‍ജ് പാപഡോ ലണ്ടന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പെട്രോളിയം അനലിസ്റ്റ് ആയിരുന്നു. 2016 മാര്‍ച്ചില്‍ ആണ് ജോര്‍ജ് പാപഡോ ട്രംപിന്റെ തെരഞ്ഞെടുപ്പ് ഉപദേശകന്‍ ആയി നിയമിതനായത്‌

Top