ശിവകാശിയിൽ പടക്കനിർമ്മാണശാലയ്ക്ക് തീപിടിച്ചു; മൂന്ന് മരണം

three died in sivakasi cracker explosion

ശിവകാശിയിൽ പടക്ക നിർമ്മാണശാലയ്ക്ക് തീപിടിച്ചു. അപകടത്തിൽ മൂന്ന് പേർ മരിച്ചു. കൃഷ്ണസാമി പടക്ക നിർമ്മാണശാലയിലാണ് അപകടം നടന്നത്. നിർമ്മാണശാല പൂർണമായും തകർന്നിട്ടുണ്ട്.

കൃഷ്ണൻ, മാരിയപ്പൻ, പൊന്നുസ്വാമി എന്നിവരാണ് അപകടത്തിൽ മരിച്ചത്. നിരവധി പേർക്ക് അപകടത്തിൽ പരിക്കേറ്റിറ്റുണ്ട്. പരിക്കേറ്റവരെ ശിവകാശി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

ദീപാവലി ആഘോഷങ്ങൾക്ക് വേണ്ടി പടക്ക നിർമാണം നടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. പരിധിയിലധികം പടക്കം സൂക്ഷിച്ചതും അപകട കാരണമായെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തൽ. സ്ഥാപനത്തിൻറെ ഉടമ രാജുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

Top