പ്രളയക്കെടുതി; ഒരുമാസത്തെ ശമ്പളം പിടിക്കും; തയ്യാറല്ലാത്തവർ അറിയിക്കണം; കരട് സർക്കുലർ തയ്യാറായി
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സർക്കാർ ജീവനക്കാരുടെ ഒരുമാസത്തെ ശമ്പളം പത്തു മാസമായി പിടിക്കും. ഇതിനുള്ള കരട് സർക്കുലർ തയ്യാറായിട്ടുണ്ട്. അന്തിമ സർക്കുലർ നാളെ പുറത്തിറക്കും. ശമ്പളം നൽകാൻ തയ്യാറല്ലാത്തവർ വിസമ്മതിക്കണമെന്നും അറിയിച്ചിട്ടുണ്ട്.
ഉത്തരവിറക്കി ശമ്പളം സ്വീകരിക്കാൻ തടസ്സമുള്ളതിനാലാണ് ശമ്പളം വിതരണത്തിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥർക്കുള്ള (ഡിഡിഒ) മാർഗനിർദേശമായി സർക്കിലർ പുറത്തിറക്കിയിരിക്കുന്നത്.
പൊതുഭരമവകുപ്പ് തയ്യാറാക്കിയ കരട് സർക്കുലർ മുഖ്യമന്ത്രിയുമായി ചർത്ത നടത്തിയ ശേഷം പുറത്തിറക്കുമെന്നാണ് തീരുമാനിച്ചിരിക്കുന്നത്. പത്തിൽ കുറഞ്ഞ തവണകളായി ശമ്പളം നൽകാൻ തയ്യാറുള്ളവർ അതും ഡിഡിഒമാരെ അറിയിക്കാം.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here