അഴുക്കുചാൽ വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് നാല് തൊഴിലാളികൾ മരിച്ചു

അഴുക്കുചാൽ വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് നാല് തൊഴിലാളികൾ മരിച്ചു. സര്‍ഫ്രാസ്, പങ്കജ്, രാജ, ഉമേഷ് എന്നിവരാണ് മരിച്ചത്. ചികിത്സയിലുള്ള വിശാലിന്റെ നില ഗുരുതരമായി തുടരുകയാണ്.
ശുചീകരണത്തിന് ഇടയില്‍ തൊഴിലാളികളില്‍ മൂന്നു പേര് ടാങ്കില്‍ ഇറങ്ങിയപ്പോള്‍ വിഷവാതകം പരക്കുകയായിരുന്നു. ഇവരെ രക്ഷിക്കാനായി ടാങ്കിലേക്ക് ഇറങ്ങിയ രണ്ടു തൊഴിലാളികളും വിഷവാതകം ശ്വസിച്ച് ഗുരുതരാവസ്ഥയിലായി. പൊലീസെത്തിയാണ് ഇവരെ പുറത്തെത്തിച്ചത്.
ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. മലിന ജലത്തില്‍ നിന്ന് ഉയര്‍ന്ന വിഷ വാതകമാണ് മരണത്തിനിടയാക്കിയത്. കരാറുകാരന്റെ ആവശ്യപ്രകാരം സുരക്ഷാ സംവിധാനങ്ങള്‍ ഇല്ലാതെയാണ് തൊഴിലാളികള്‍ ശുചീകരണത്തിന് ഇറങ്ങിയതെന്ന് ഡിസിപി മോണിക്ക ഭരദ്വാജ് വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here