Advertisement

കാണാതായ എച്ച്.ഡി.എഫ്.സി ബാങ്ക് വൈസ് പ്രസിഡന്റ് സിദ്ധാർത്ഥ് കിരൺ സാങ്‌വി കൊല്ലപ്പെട്ടെന്ന് മുംബൈ പൊലീസ്

September 10, 2018
Google News 0 minutes Read

കാണാതായ എച്ച്.ഡി.എഫ്.സി ബാങ്ക് വൈസ് പ്രസിഡന്റ് സിദ്ധാർത്ഥ് കിരൺ സാങ്‌വി(38)കൊല്ലപ്പെട്ടെന്ന് മുംബൈ പൊലീസ്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. നാല് പേരാണ് കൊലപാതകത്തിൽ പങ്കെടുത്തതെന്നും പൊലീസ് കണ്ടെത്തി. അതേസമയം മൃതദേഹം കണ്ടെത്താനുള്ള ശ്രമം പൊലീസ് തുടരുകയാണ്.

മുംബൈയിലെ കമലാ ഹിൽസിലെ ഓഫീസിൽ നിന്ന് സിദ്ധാർത്ഥ് സാങ്‌വിയെ സെപ്റ്റംബർ അഞ്ച് മുതലാണ് കാണാതായത്. ബുധനാഴ്ച ജോലികഴിഞ്ഞ് ഓഫീസിൽ നിന്ന് വീട്ടിലേക്ക് മടങ്ങിയ സാങ്‌വിയെ ഏറെ വൈകിയും കാണാതായതോടെ ഭാര്യയാണ് പൊലീസിൽ സമീപിച്ചത്.

മുംബൈയിലെ കമല മിൽസ് ഓഫീസിനടുത്തു നിന്നാണ് സിദ്ധാർത്ഥ് കിരൺ സിംഘ്വിയെ കാണാതായത്. ബുധനാഴ്ച രാവിലെ 8.30ന് വീട്ടിൽ നിന്നിറങ്ങിയ ഇദ്ദേഹം ഓഫീസിലെത്തുകയും തിരിച്ച് വൈകീട്ട് 7.30 ഇറങ്ങുകയും ചെയ്തിരുന്നു. ഇദ്ദേഹത്തിന്റെ കാർ നവി മുംബൈയിൽ നിന്നും കണ്ടെത്തിയിരുന്നു. ഐരോലി സെക്ടർ 11ലാണ് കാർ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. കാറിൽ രക്തമൊഴുകിയ പാടുണ്ടായിരുന്നു. പിൻസീറ്റിൽ നിന്നും ഒരു കത്തിയും ലഭിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here