Advertisement

ലിബിയയില്‍ ബോട്ടുകള്‍ അപകടത്തില്‍പ്പെട്ട് നൂറോളം പേര്‍ മരിച്ചു

September 11, 2018
Google News 0 minutes Read
libiya

ലിബിയന്‍ തീരത്തുനിന്ന് യാത്ര പുറപ്പെട്ട രണ്ട് റബര്‍ ബോട്ടുകള്‍ അപകടത്തില്‍ പെട്ട് 100ലേറെ പേര്‍ മരിച്ചു. 185 പേര്‍ ബോട്ടില്‍ ഉണ്ടായിരുന്നു എന്നാണ് സൂചന. ഇതില്‍ 20 പേര്‍ കുട്ടികളാണ്. സെപ്റ്റംബര്‍ ഒന്നിനാണ് അപകടം നടന്നത് എന്ന് അന്താരാഷ്ട്ര വാര്‍ത്താ ചാനലായ അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. മാള്‍ട്ട ദ്വീപിനടുത്തുവച്ചാണ് അപകടം നടന്നത്. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് അപകടത്തില്‍ പെട്ടവരിലേറെയും.

സുഡാന്‍, മാലി, നൈജീരിയ, കാമറൂണ്‍, ഘാന, ലിബിയ, അല്‍ജീരിയ, ഈജിപ്റ്റ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്് ഇവര്‍. ആദ്യത്തെ ബോട്ട് എഞ്ചിന്‍ തകരാറിനെ തുടര്‍ന്നും രണ്ടാമത്തെ ബോട്ടില്‍ വെള്ളം കയറിയുമാണ് അപകടം നടന്നത് എന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.പരിക്കേറ്റവര്‍ ഡോക്ടേഴ്‌സ് വിത്തൗട്ട ബോര്‍ടര്‍ ന്റെ് (എംഎസ്എഫിന്റെ) നേതൃത്തില്‍ ചികിത്സയിലാണ്. ആയിരത്തിലധികം പേര്‍ ഇതുവരെ പലായനത്തിനിടെ കടലില്‍ അപകടത്തില്‍ പെട്ട് മരിച്ചിട്ടുമ്‌ടെന്നാണ്് ഐക്യരാഷ്ട്രസഭയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here