ഗെയില്‍ ഇന്ത്യ ലിമിറ്റഡ് 5,500 കിലോമീറ്റര്‍ പൈപ്പ്‌ലൈന്‍കൂടി വ്യാപിപ്പിക്കുന്നു

ഇന്ത്യന്‍ ഗ്യാസ് കമ്പനിയായ ഗെയില്‍ ഇന്ത്യ ലിമിറ്റഡ് 5,500 കിലോമീറ്റര്‍ പൈപ്പ്‌ലൈന്‍കൂടി വ്യാപിപ്പിക്കുന്നു. സമ്പാദനശേഷി അമ്പത് ശതമാനത്തിലേയ്ക്ക് എത്തിക്കുന്നതിന്റെ ഭാഗമായാണ് ഇത്. അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ പദ്ധതി നടപ്പക്കുമെന്ന് ഗെയില്‍ ഇന്ത്യ ചെയര്‍മാന്‍ ബി.എസ്. തൃപ്തി അറിയിച്ചു.
പ്രകൃതിവാതകത്തിന്റെ സംഭരണശേഷി വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം. ആകെയുള്ള ഇന്ധന ഉപയോഗത്തില്‍ പ്രകൃതി വാതകത്തിന്റെ അളവ് ഇപ്പോള്‍ 6.5 ശതമാനമാണ്. ഇത് 15 ശതമാനമായി വര്‍ധിപ്പിക്കാനാണ് ഉദ്ദേശിക്കന്നത്.ഇതോടെ പ്രകൃതിവാതകം ഇറക്കുമതി ചെയ്യുന്ന ലോകത്തിലെ മൂന്നാമത്തെ രാജ്യമായി ഇന്ത്യ മാറും എന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയുടെ നിലവിലുള്ള എണ്ണ ഇറക്കുമതി ബില്‍ കുറക്കാനുമാകും. പ്രതിവര്‍ഷം പതിനാല്‍ മില്ല്യണ്‍ ടണ്‍ ആണ് ഇപ്പോള്‍ ഗെയില്‍ ഇന്ത്യയുടെ വാര്‍ഷിക വിപണന ശേഷി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here