‘അഭിമന്യുവിന് വേണ്ടി കട്ട ചുവപ്പണിഞ്ഞ് മഹാരാജാസ്’; മുഴുവന്‍ സീറ്റിലും തിളക്കമാര്‍ന്ന വിജയം

എംജി യൂണിവേഴ്‌സിറ്റി കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ മഹാരാജാസ് കോളേജിലെ മുഴുവന്‍ സീറ്റിലും എസ്എഫ്‌ഐക്ക് മിന്നുന്ന വിജയം. നേരത്തെ ഫെറ്റേര്‍ണിറ്റി സഖ്യത്തിനുണ്ടായിരുന്ന സീറ്റും ഇത്തവണ എസ്എഫ്‌ഐ പിടിച്ചടക്കി. ജനറല്‍ സീറ്റുകളില്‍ എണ്ണൂറോളം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എസ്എഫ്‌ഐ സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചത്. ഈ വിജയം അഭിമന്യുവിന് സമര്‍പ്പിക്കുന്നതായി എസ്എഫ്‌ഐ സ്ഥാനാര്‍ത്ഥികള്‍ പ്രഖ്യാപിച്ചു. കലാലയത്തിലെ ചുവരെഴുത്തിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് ക്യാമ്പസ് ഫ്രണ്ട്, പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ജൂലൈ ഒന്നിന് എസ്എഫ്‌ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top