21
Feb 2019
Thursday
Kuttanadu

ഷാഹിദാ കമാലിനെതിരെ ആക്രമണം; ഒരാള്‍ അറസ്റ്റില്‍

shahida

വനിതാ കമ്മീഷന്‍ അംഗം ഷാഹിദാ കമാലിനെ കയ്യേറ്റം ചെയ്ത കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍. പത്തനാപുരം സ്വദേശിയും തലവൂര്‍ മണ്ഡലം സെക്രട്ടറിയുമായ ഷാജിയാണ് പിടിയിലായത്. ഇന്നലെ പത്തനാപുരത്തിന് സമീപത്ത് വച്ചാണ് ഹര്‍ത്താല്‍ ദിനത്തില്‍ കാറില്‍ സഞ്ചരിച്ചതിന് ഷാഹിദാ കമാലിനെ ഒരു സംഘം ആക്രമിച്ചത്. പത്തനാപുരത്ത് കന്യാസ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തിയ മഠത്തിലേക്ക് പോകുകയായിരുന്നു ഷാഹിദാ കമാല്‍. കാറ് തടഞ്ഞ സമരാനുകൂലികള്‍ ആക്രമിക്കുകയായിരുന്നു. പത്തനാപുരം താലൂക്ക് ആശുപത്രിയില്‍ ഷാഹിദാ കമാല്‍ ചികിത്സ തേടിയിരുന്നു.

Top