കയ്യേറ്റ ഭൂമികളിലെ വീടുകള്‍ തകര്‍ന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കില്ല: റവന്യൂമന്ത്രി

പ്രളയത്തില്‍ കയ്യേറ്റ ഭൂമികളിൽ വീടുകൾ തകർന്നവർക്ക് നഷ്ടപരിഹാരം നൽകില്ലെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരൻ. ഉരുൾപൊട്ടലിൽ വീട് തകർന്നവർക്ക് മറ്റ് സ്ഥലങ്ങളിൽ ഭൂമി നൽകും. പ്രളയത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തിന്റെ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ കേന്ദ്രസംഘം വീണ്ടുമെത്തും. കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘമാണെത്തുക.
ജില്ലകൾ തിരിച്ച നഷ്ടങ്ങളുടെ കണക്ക് സംസ്ഥാനം കേന്ദ്രത്തെ ബോധ്യപ്പെടുത്തി പുരധിവാസ പാക്കേജ് ആവശ്യപ്പെടും. അടിയന്തിര ധനസഹായമായ പതിനായിരം രൂപയുടെ വിതരണം 82 ശതമാനം പൂർത്തിയായതായും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here