പ്രളയമേഖലകളിലൂടെ ചലച്ചിത്ര അക്കാദമിയുടെ സാന്ത്വന യാത്ര

പ്രളയം വിതച്ച സ്ഥലങ്ങളില്‍ അതിജീവനത്തിന്റെ കഥകള്‍ പറഞ്ഞ് ചലച്ചിത്ര അക്കാദമിയുടെ ദൃശ്യ സാന്ത്വന യാത്രയ്ക്ക് തുടക്കമായി. പാലക്കാട്ട് കഞ്ചിക്കോട് നിന്നാണ് യാത്രയ്ക്ക് തുടക്കമായത്.മണ്ണാര്‍ക്കാട്, അട്ടപ്പാടി, അഗളി, ചാലക്കുടി, മാള, അങ്കമാലി, കാലടി, പെരുമ്പാവൂര്‍, നെടുമ്പാശ്ശേരി, ആലുവ തുടങ്ങിയ സ്ഥലങ്ങളില്‍ സാന്ത്വന യാത്രയെത്തും. ഒക്ടോബര്‍ ആദ്യ വാരം ആറന്മുളയിലാണ് യാത്ര സമാപിക്കുക. ഗെറ്റിങ് ഹോം, ദ കിഡ്, മോഡേണ്‍ ടൈംസ്, ടേക്ക് ഓഫ് തുടങ്ങിയ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.
രണ്ടാംലോകമഹായുദ്ധകാലത്ത് ഇറ്റലിയില്‍ നടന്ന ജൂതവംശഹത്യ എന്ന മഹാദുരന്തത്തെ അതിജീവിക്കുന്ന ഒരു അച്ഛന്‍െറയും മകന്‍െറയും പ്രത്യാശാനിര്‍ഭരമായ ജീവിത സമീപനത്തെ നര്‍മമധുരമായി കാഴ്ചവെക്കുന്ന ‘ലൈഫ് ഈസ് ബ്യൂട്ടിഫുള്‍’ ആണ് ഉദ്ഘാടന ചിത്രം. മലയാളം ഉപശീര്‍ഷകങ്ങളോടെയാണ് ചിത്രം പ്രദര്‍ശിപ്പിക്കുക.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here