ബിഷപ്പിനെതിരായ പീഡനക്കേസ്; സര്‍ക്കാര്‍ നിലപാട് ശരിവയ്ക്കുന്നതാണ് ഹൈക്കോടതി നിരീക്ഷണമെന്ന് ഇ.പി

ജലന്ധര്‍ ബിഷപ്പിനെതിരായ പീഡനക്കേസില്‍ സര്‍ക്കാറിന്റെ നിലപാട് ശരിവയ്ക്കുന്നതാണ് ഹൈക്കോടതി നിരീക്ഷണമെന്ന് മന്ത്രി ഇ.പി ജയരാജന്‍. സര്‍ക്കാര്‍ ഇരയ്‌ക്കൊപ്പമാണെന്നും ഇ.പി വ്യക്തമാക്കി. ബിഷപ്പിനെതിരായ കേസില്‍ അന്വേഷണം ശരിയായ ദിശയിലാണെന്നും ഇപ്പോള്‍ സിബിഐ അന്വേഷണത്തിന്റെ ആവശ്യമില്ലെന്നുമായിരുന്നു ഇന്ന് ഹൈക്കോടതി പറഞ്ഞത്. വ്യക്തമായ തെളിവുകള്‍ ലഭിച്ചാലേ ബിഷപ്പിനെ അറസ്റ്റ് ചെയ്യാന്‍ സാധിക്കൂ എന്ന നിലപാടിലാണ് അന്വേഷണസംഘം.

Top