Advertisement

ദുരിതാശ്വാസ നിധിയിലേക്ക് സ്‌കൂളുകളില്‍ നിന്നുള്ള സംഭാവന 13 കോടിയോളം; കുട്ടികള്‍ക്ക് മുഖ്യമന്ത്രിയുടെ അഭിനന്ദനം

September 13, 2018
Google News 0 minutes Read
pinarayi vijayan

പ്രളയബാധിതരെ പുനരധിവസിപ്പിക്കാനും നവകേരളം സൃഷ്ടിക്കാനുമായി സംസ്ഥാനത്തെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്തത് 12.80 കോടി രൂപ. രണ്ടു ദിവസമായി ഒന്നുമുതല്‍ 12 വരെ ക്ലാസുകളുള്ള സ്‌കൂളുകളിലെ കുട്ടികളില്‍ നിന്നും ശേഖരിച്ച തുക സമ്പൂര്‍ണ പോര്‍ട്ടലില്‍ വൈകിട്ട് ആറു മണി വരെ രേഖപ്പെടുത്തിയ കണക്കാണിത്. ആകെ 12862 സ്‌കൂളുകളാണ് തുക സംഭാവന ചെയ്തത്. ഇതില്‍ എല്‍.പി മുതല്‍ ഹൈസ്‌കൂള്‍ വരെയുള്ള 10,945 സ്‌കൂളുകളും, 1705 ഹയര്‍ സെക്കന്‍ഡറി/വി.എച്ച്.എസ്.എസ്, 212 സി.ബി.എസ്.ഇ/ഐ.സി.എസ്.ഇ സ്‌കൂളുകളും പങ്കാളികളായി.

ഏറ്റവും കൂടുതല്‍ തുക (10.05 ലക്ഷം) രേഖപ്പെടുത്തിയത് കോഴിക്കോട് നടക്കാവ് ഗവ.ഗേള്‍സ് വി.എച്ച്.എസ്.എസ്. സ്‌കൂളും ജില്ല മലപ്പുറവുമാണ് (2.10 കോടി). പല സ്‌കൂളുകളും അപ്‌ഡേറ്റ് ചെയ്തുകൊണ്ടിരിക്കുന്നതിനാല്‍ തുക ഇനിയും കൂടും.ഈ മഹനീയ ദൗത്യത്തില്‍ പങ്കാളികളായ മുഴുവന്‍ കുട്ടികളേയും, രക്ഷിതാക്കളേയും മുഖ്യമന്ത്രി പിണറായി വിജയനും പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥും
അഭിനന്ദിച്ചു.

ജില്ലാതല കണക്ക് ചുവടെ:

തിരുവനന്തപുരം: 94,94,959, കൊല്ലം: 90,52,481, പത്തനംതിട്ട: 38,74,185, ആലപ്പുഴ: 43,61,235, കോട്ടയം: 58,68,308, ഇടുക്കി: 24,33,250, എറണാകുളം: 64,72,499, തൃശൂര്‍: 96,72,738, പാലക്കാട്: 85,81,065, മലപ്പുറം: 2,10,24,588, കോഴിക്കോട്: 2,0,768,956, വയനാട്: 30,27,620, കണ്ണൂര്‍: 1,58,44,145, കാസര്‍കോട്: 75,85,210.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here