രഞ്ജന്‍ ഗൊഗോയ് ചീഫ് ജസ്റ്റിസ്; സത്യപ്രതിജ്ഞ ഒക്ടോബര്‍ മൂന്നിന്

സുപ്രീം കോടതിയിലെ മുതിര്‍ന്ന ജഡ്ജി രഞ്ജന്‍ ഗൊഗോയിയെ പുതിയ ചീഫ് ജസ്റ്റിസായി നിയമിച്ചുകൊണ്ട് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഉത്തരവിറക്കി. ഒക്ടോബര്‍ മൂന്നിന് ജസ്റ്റിസ് ഗൊഗോയ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ഇന്ത്യയുടെ നാല്‍പത്തിയാറാം ചീഫ് ജസ്റ്റിസ് സ്ഥാനത്തേക്കാണ് ജസ്റ്റിസ് ഗോഗോയി എത്തുന്നത്. 2019 നവംബര്‍ 17 വരെ ജസ്റ്റിസ് ഗൊഗോയ് തല്‍സ്ഥാനത്ത് തുടരും. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ കാലാവധി പൂര്‍ത്തിയായ സാഹചര്യത്തിലാണ് രഞ്ജന്‍ ഗൊഗോയ് ചീഫ് ജസ്റ്റിസ് സ്ഥാനത്തേക്ക് എത്തുന്നത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here