ജയ്റ്റ്‌ലി മാത്രമല്ല, ബിജെപി ഒന്നടങ്കം മല്യയുമായുള്ള ബന്ധം വ്യക്തമാക്കണമെന്ന് യശ്വന്ത് സിന്‍ഹ; ബിജെപി പ്രതിരോധത്തില്‍

yashwant sinha

വിവാദ വ്യവസായി വിജയ് മല്യയുടെ വെളിപ്പെടുത്തല്‍ രാഷ്ട്രീയ ആയുധമാക്കി പ്രതിപക്ഷം. ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിക്കെതിരെ കടുത്ത വിമര്‍ശനമാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തൊടുത്തുവിട്ടത്. കോണ്‍ഗ്രസിന്റെ പ്രതിഷേധത്തിന് ഊര്‍ജ്ജം കൂട്ടി ബിജെപി മുന്‍ നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ യശ്വന്ത് സിന്‍ഹയും രംഗത്തെത്തിയിരിക്കുകയാണ്. ബി.ജെ.പി നേതൃത്വം മുഴുവനായും വിജയ് മല്യയുമായുള്ള ബന്ധം വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

“ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്ലി മാത്രമല്ല, ബി.ജെ.പി ഒന്നടങ്കം വിജയ് മല്യയുമായുള്ള ബന്ധം വ്യക്തമാക്കണം.” യശ്വന്ത് സിന്‍ഹ ട്വിറ്ററില്‍ കുറിച്ചു.

രാജ്യത്തെ ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത് രാജ്യം വിടുംമുമ്പ് ധനമന്ത്രിയെ കണ്ടിരുന്നതായാണ് മല്യയുടെ വെളിപ്പെടുത്തല്‍. രാജ്യം വിടുന്നതിന് മുമ്പ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയുമായി ചര്‍ച്ച നടത്തിയിരുന്നതായി മല്യ ലണ്ടനില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു‍.

Top