പരാതിക്കാരിയായ സിസ്റ്ററിന്റെ ഫോട്ടോ പുറത്ത് വിട്ടതിനെതിരെ നിയമ നടപടി സ്വീകരിക്കും; സിസ്റ്റര്‍ അനുപമ

ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നൽകിയ കന്യാസ്ത്രീയുടെ ചിത്രം പുറത്ത് വിട്ട സംഭവത്തില്‍ മിഷനറീസ് ഓഫ് ജീസസിനെതിരെ പരാതി നല്‍കുമെന്ന് സിസ്റ്റര്‍ അനുപമ. ഇരയെ അപമാനിക്കാനാണ് ഇവര്‍ കന്യാസ്ത്രീയുടെ ചിത്രം പുറത്ത് വിട്ടത്. കോടതി ഉത്തരവുകളുടെ ലംഘനമാണ് മിഷനറീസ് ഓഫ് ജീസസ് ചെയ്തതെന്നും സിസ്റ്റര്‍ അനുപമ ആരോപിച്ചു. .
ബന്ധുക്കളുമായി ആലോചിച്ചു സഭയ്‌ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നാണ് സിസ്റ്റര്‍ അനുപമ അറിയിച്ചത്. ബിഷപ്പിനെതിരായ കന്യാസ്ത്രീകളുടെ സമരം ഗൂഢാലോചനയെന്ന് വിശദീകരിക്കാന്‍ മിഷനറീസ് ഓഫ് ജീസസ് പുറത്ത് വിട്ട രേഖകളിലാണ് കന്യാസ്ത്രീയുടെ ഫോട്ടോയുള്ളത്.
ബിഷപ്പ് ബലാസംഗം ചെയ്തെന്ന് പറഞ്ഞ ദിവസം പരാതിക്കാരിയായ സിസ്റ്റർ കുറവിലങ്ങാട് മഠത്തിലല്ല താമസിച്ചതെന്നാണ് മിഷനറീസ് ഓഫ് ജീസസ് പറയുന്നത്.ബിഷപ്പിനെതിരെ സമരം ചെയ്യുന്ന കന്യാസ്ത്രീകള്‍ ഗൂഢാലോചന നടത്തി. ഈ തെളിവുകൾ അന്വേഷണ കമ്മീഷന് കൈമാറുമെന്നും മിഷണറീസ് ഓഫ് ജീസസ് പറയുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here