വൈശാഖന്റെ സൈലന്‍സര്‍ സിനിമയാകുന്നു

വൈശാഖന്റെ ചെറുകഥ സൈലന്‍സര്‍ സിനിമയാകുന്നു. സൈലന്‍സര്‍ എന്ന പേരില്‍ തന്നെയാണ് ചിത്രവും ഒരുങ്ങുന്നത്. ദേശീയ അവാര്‍ഡ് ജേതാവായ പ്രിയനന്ദനനാണ് ചിത്രം ഒരുക്കുന്നത്. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ ബേനസീർ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ സ്വിച്ചോൺ കർമ്മം തൃശൂർ അമല കൃഷ്ണ വില്ലേജിൽ വച്ച് നാളെ നടക്കും. രാവിലെ 8.30 ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്, കൃഷിവകുപ്പ് മന്ത്രി ശ്രീ. വി.എസ് സുനിൽകുമാർ എന്നിവർ ചേർന്നാണ് സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വഹിക്കുന്നത്.
ഈനാശു എന്ന കഥാപാത്രത്തിന്റെ കഥയാണ് സെലന്‍സര്‍ പറയുന്നത്. ലാലാണ് ഈനാശു എന്ന കഥാപാത്രത്തെ അവതരിപ്പിക്കുക.
ഇർഷാദ്, മീര വാസുദേവ്, രാമു, ബിനോയ് നമ്പാല, ജയരാജ് വാരിയർ, സ്നേഹ ദിവാകരൻ തുടങ്ങി നിരവധി പേർ അഭിനയിക്കുന്നു. തിരക്കഥ,സംഭാഷണം: പി.എൻ.ഗോപികൃഷ്ണൻ. ഛായഗ്രഹണം: അശ്വഘോഷൻ. പ്രൊഡക്ഷൻ കൺട്രോളർ: ഷാജി പട്ടിക്കര. കലാസംവിധാനം: ഷെബീറലി. മേയ്ക്കപ്പ്: അമൽ. വസ്ത്രാലങ്കാരം: രാധാകൃഷ്ണൻ മങ്ങാട്. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: നസീർ കൂത്തുപറമ്പ്. സ്റ്റിൽസ്: അനിൽ പേരാമ്പ്ര. ചീഫ് അസോസിയേറ്റ് ഡയറക്ടർ: സബിൻ. അസോസിയേറ്റ് ഡയറക്ടർ: ബിനോയ് മാത്യു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here