ചാരവൃത്തി നടന്നിട്ടുണ്ട്; നരസിംഹറാവുവിന്റെ മകന് ഇതില്‍ പങ്കുണ്ടെന്ന് പുറത്തുവന്നതോടെ അന്വേഷണം വഴിതിരിച്ചുവിട്ടു: ആര്‍.ബി ശ്രീകുമാര്‍

ഐഎസ്ആര്‍ഒ ചാരവൃത്തി നടന്നിട്ടുണ്ടെന്ന ആരോപണത്തില്‍ ഉറച്ച് നില്‍ക്കുന്നതായി മുന്‍ ഡിജിപി ആര്‍.ബി ശ്രീകുമാര്‍. ചാരവൃത്തി നടന്നിട്ടുണ്ടെന്ന് ആരോപിച്ച ശ്രീകുമാര്‍, കേസില്‍ ഐഎസ്ആര്‍ഒ മുന്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന് പങ്കുള്ളതായി അറിയില്ലെന്നും വ്യക്തമാക്കി.
കേസില്‍ പ്രത്യേക അന്വേഷണം നടത്തുന്നത് വളരെ ആവശ്യമാണ്. ചാരവൃത്തി നടന്നതായി അന്ന് ഐബിക്ക് വിവരം ലഭിച്ചിരുന്നു. എന്നാല്‍, കേസില്‍ നമ്പി നാരായണന്റെ പങ്കിനെ കുറിച്ച് പറയാന്‍ താന്‍ യോഗ്യനല്ല. കാരണം, അദ്ദേഹത്തെ ഞാന്‍ കാണുകയോ, ചോദ്യം ചെയ്യുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കേസ് സിബിഐയ്ക്ക് വിട്ട് രണ്ടുമാസം കഴിഞ്ഞപ്പോഴാണ് അന്നത്തെ പ്രധാനമന്ത്രി നരസിംഹറാവുവിന്റെ മകനും കേസില്‍ പങ്കുള്ളതായി സൂചന പുറത്തുവന്നത്. തുടര്‍ന്ന് സിബിഐ അന്വേഷണം വഴിതിരിച്ചുവിട്ടതായും ശ്രീകുമാര്‍ ആരോപിച്ചു. പലകാര്യങ്ങളും കോടതിയില്‍ നിന്ന് സിബിഐ മറച്ചുവച്ചതായും ശ്രീകുമാര്‍ ആരോപിച്ചു.