മനോഹര്‍ പരീക്കറുടെ നില ഗുരുതരം

mabohar pareekar

ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കറുടെ നില അതീവ ഗുരുതരം.  പാൻക്രിയാസ് ക്യാൻസറിനെ തുടർന്ന് അമേരിക്കയിൽ നിന്ന് ചികിത്സ കഴിഞ്ഞെത്തിയ ഇദ്ദേഹത്തെ പനി ബാധിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് ബിജെപി നേതൃത്വം വ്യക്തമാക്കുമ്പോഴും നേതൃത്യമാറ്റ ചർച്ചകൾ ഗോവയിൽ ആരംഭിച്ചിട്ടുണ്ട്. ബിജെപിയുടെ ദേശീയ നിരീക്ഷകരും ഇന്ന് ഗോവയിലെത്തും.

 

Top