സൗഹൃദം പങ്കുവെച്ച് ഇന്ത്യ – പാക് താരങ്ങള്‍; ആകാംക്ഷയോടെ ആരാധകര്‍ (വീഡിയോ)

വീണ്ടുമൊരു ഇന്ത്യ – പാകിസ്ഥാന്‍ പോരാട്ടം. ലോക ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയാകുന്ന രാജ്യാന്തര മത്സരം 19 ന് നടക്കും. ഏഷ്യ കപ്പ് പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം കുറിക്കുമ്പോള്‍ എല്ലാ കണ്ണുകളും ബദ്ധവൈരികളായ ഇന്ത്യ, പാകിസ്ഥാന്‍ ടീമുകളിലേക്ക്. ക്രിക്കറ്റിന്റെ ചരിത്രത്തില്‍ പ്രത്യേക സ്ഥാനമുള്ള വമ്പന്‍ പോരാട്ടമായാണ് ഇന്ത്യ – പാക് മത്സരത്തെ വര്‍ഷങ്ങളായി വിലയിരുത്തുന്നത്.
#WATCH: Mahendra Singh Dhoni and Shoaib Malik meet during practice in Dubai ahead of #AsiaCup2018. India and Pakistan to play each other on September 19. pic.twitter.com/KGchi5qilJ
— ANI (@ANI) September 14, 2018
പരിശീലനത്തിലാണ് ഇരു ടീമുകളും. ആദ്യ മത്സരത്തിന് മൂന്ന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ ഇന്ത്യന്‍ താരങ്ങള്‍ക്കരികിലേക്ക് ഒരു പാക് താരമെത്തി. മുന്‍ പാകിസ്ഥാന്‍ നായകന്‍ ശുഹൈബ് മാലിക്ക് ആയിരുന്നു അത്. ഇന്ത്യയുടെ മുന്‍ നായകന്‍ എം.എസ് ധോണിക്ക് മാലിക് കൈ കൊടുത്തു, വിശേഷങ്ങള്‍ പങ്കുവെച്ചു. ഇന്ത്യന്‍ ക്യാമ്പിലേക്കെത്തിയ പാക് താരത്തിന്റെ വീഡിയോ രംഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here