20
Feb 2019
Wednesday
Kuttanadu

ഫിലിപ്പിൻസിൽ നാശംവിതച്ച് മാങ്ഖുട്ട് ചുഴലിക്കാറ്റ്; 14 മരണം

mangkut cyclone hits philippines killed 14

വടക്കൻ ഫിലിപ്പിൻസിൽ നാശംവിതച്ച് മാങ്ഖുട്ട് ചുഴലിക്കാറ്റ്. മണിക്കൂറിൽ ഇരുന്നൂറ് കിലോമീറ്റർ വേഗത്തിലാണ് മാങ്ഖട്ട് ചുഴലിക്കാറ്റ് ഫിലിപ്പിൻസ് തീരത്തടിച്ചത്. ഇതുവരെ 14 പേർ ചുഴലിക്കാറ്റിൽ മരിച്ചെന്നാണ് റിപ്പോർട്ട്.

ശനിയാഴ്ച പ്രാദേശിക സമയം 01.40ന് ആണ് ചുഴലിക്കാറ്റ് വടക്കൻ ഫിലിപ്പിൻസ് തീരത്തേക്കടിച്ചത്. ഫിലിപ്പീൻസിൽ കാറ്റിനെ തുടർന്നുണ്ടായ മഴയിൽ മണ്ണിടിഞ്ഞ് രണ്ടു പേർ മരിച്ചു. തായ്‌വാനിൽ ശക്തമായ തിരമാലയിൽ യുവതിയെ കടലിൽ കാണാതായി. ആകെ 14 പേരാണ് ഇതുവരെ മരിച്ചത്. നിരവധിപേരെ കാണാതായിട്ടുണ്ട്. ഇവർക്കായുള്ള തിരച്ചിൽ തുടരുകയാണ്.

Top