റോഹിങ്ക്യൻ കൂട്ടക്കൊല അന്താരാഷ്ട്ര ക്രിമിനൽ കോടതി അന്വേഷിക്കുന്നു

മ്യാന്മാറിലെ റോഹിങ്ക്യൻ കൂട്ടക്കൊല അന്താരാഷ്ട്ര ക്രിമിനൽ കോടതി അന്വേഷിക്കും. റോഹിങ്ക്യൻ മുസ്ലീങ്ങൾ താമസിക്കുന്ന രാഖൈനിൽ സൈനിക നടപടിയെ തുടർന്ന് ആയിരങ്ങൾ കൊല്ലപ്പെട്ടിരുന്നു.അതുകൊണ്ടുതന്നെ രാഖൈനിൽ എന്താണ് സംഭവിച്ചതെന്നായിരിക്കും ആദ്യഘട്ടത്തിൽ പരിശോധിക്കുകയെന്ന് ഐസിസി പ്രോസിക്യൂട്ടർ ഫാറ്റൂ ബെൻസൂഡ പറഞ്ഞു.
ആദ്യഘട്ട പരിശോധനയിൽ എല്ലാ കാര്യങ്ങളും പൂർണമായി അന്വേഷിക്കുമെന്ന് ഐസിസി പ്രോസിക്യൂട്ടർ ഫാറ്റൂ ബെൻസുഡ പറഞ്ഞു. എന്തെല്ലം അക്രമ സംഭവങ്ങൾ നടന്നു. നിർബന്ധിത പലായനം തുടങ്ങിയവ വിശദമായി അന്വേഷിക്കുമെന്ന് ബെൻസുഡ വ്യക്തമാക്കി. കൂടാതെ മൌലികാവകാശ ലംഘനം, കൊലപാതകം, ലൈംഗിക അതിക്രമം, കൊള്ള തുടങ്ങിയ കാര്യങ്ങളും അന്വേഷണ പരിധിയിൽ ഉൾപ്പെടും. മ്യാൻമർ അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ പരിധിയിൽ വരില്ല. എന്നാൽ റോഹിങ്ക്യകൾക്കെതിരായ അതിക്രമം എവിടെ നടന്നാലും അതിൽ ഇടപെടാൻ അധികാരമുണ്ടെന്നും ബംഗ്ലാദേശ് ഐ.സി.സി അംഗമാണെന്നും ബെൻസൂഡ വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here