Advertisement

പൊതുപരിപാടിയില്‍ പങ്കെടുക്കവേ സദസിലുണ്ടായിരുന്ന വ്യക്തിയോട് കാല്‍ തല്ലിയൊടിക്കുമെന്ന് കേന്ദ്രമന്ത്രി

September 19, 2018
5 minutes Read
bjp minister

ഭിന്നശേഷിക്കാരുടെ പരിപാടിയില്‍ സംസാരിക്കവേ സദസിലുണ്ടായിരുന്നവരില്‍ ഒരാളോട് കാല്‍ തല്ലിയൊടിക്കുമെന്ന് പറഞ്ഞ കേന്ദ്രമന്ത്രി ബാബുല്‍ സുപ്രിയോ വിവാദത്തില്‍. പശ്ചിമ ബംഗാളിലെ അസന്‍സോളില്‍ ചൊവ്വാഴ്ച ഭിന്നശേഷിക്കാര്‍ക്കായി വില്‍ചെയറുകളും മറ്റ് ഉപകരണങ്ങളും വിതരണം ചെയ്യുന്ന ‘സാമാജിക് അധികാരിത ശിബിര്‍’ എന്ന പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെയാണ് വിവാദത്തിന് ആധാരമായ സംഭവം നടന്നത്.

ബാബുല്‍ സുപ്രിയോ സംസാരിക്കുന്നതിനിടെ സദസിലുണ്ടായിരുന്ന ഒരാള്‍ എഴുന്നേറ്റ് പുറത്തേക്ക് പോകുന്നത് അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പെട്ടു. ഉടന്‍ തന്നെ നിങ്ങളെന്തിനാണ് എഴുന്നേറ്റ് പോകുന്നതെന്ന് മന്ത്രി ചോദിച്ചു. ‘നിങ്ങള്‍ക്ക് എന്തെങ്കിലും പ്രശ്‌നമുണ്ടോ? എന്തിനാണ് എഴുന്നേറ്റ് പോകുന്നത്. നിങ്ങള്‍ ഇനി അവിടെ നിന്ന് അനങ്ങിയാല്‍ കാല് ഞാന്‍ തല്ലിയൊടിക്കും. എന്നിട്ട് ഒരു ഊന്നുവടിയും തരും’. ഇതായിരുന്നു മന്ത്രിയുടെ പ്രസ്താവന.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement