Advertisement

ചത്തൊടുങ്ങിയത് 2,500 കോഴി ; ജീവിതം വഴിമുട്ടി വിനോദ്

September 21, 2018
Google News 0 minutes Read
chicken farm phoenix kerala

പ്രളയത്തില്‍ ഉപജീവനമാര്‍ഗ്ഗം ഇല്ലാതായ നിരവധി പേരുണ്ട്. ജീവിതം തിരിച്ചുപിടിക്കാനുള്ള നെട്ടോട്ടത്തിലാണ് അവരില്‍ പലരും. മലപ്പുറം ജില്ലയില്‍ നിലമ്പൂരിലാണ് പ്രളയക്കെടുതികള്‍ രൂക്ഷമായത്. ചുങ്കത്തറ സ്വദേശി വിനോദിന് ഇപ്പോഴും നടുക്കുന്ന ഓര്‍മ്മയാണ് പ്രളയം

ഓഗസ്റ്റ് 8. നിലമ്പൂരിനെ പ്രളയം വിഴുങ്ങിത്തുടങ്ങിയ ദിനം. കോഴി വളര്‍ത്തല്‍ ഉപജീവനമാര്‍ഗ്ഗമായ വിനോദിന്റെ ഫാം വെള്ളത്തില്‍ മുങ്ങി. വീടും വെള്ളത്തിനടിയിലായതോടെ വിനോദും കുടുംബവും പലായനം ചെയ്തു. കോഴികളെ രക്ഷിക്കാന്‍ കഴിഞ്ഞില്ല. 2,500 കോഴികള്‍ ചത്തൊടുങ്ങി.

ഇതുവരെയും ജീവിതതാളം വീണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ല വിനോദിന്. ജീവിതത്തിലേക്ക് മടങ്ങേണ്ടിയിരിക്കുന്നു വിനോദിന്‌

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here