ഇനി സൂപ്പര്‍ ഫോര്‍ പോരാട്ടങ്ങള്‍; ഇന്ത്യയുടെ എതിരാളികള്‍ ബംഗ്ലാദേശ്

ഏഷ്യാ കപ്പ് സൂപ്പര്‍ ഫോര്‍ പോരാട്ടങ്ങള്‍ ഇന്ന് ആരംഭം. ആദ്യ മത്സരത്തില്‍ ഇന്ത്യ ബംഗ്ലാദേശിനെ നേരിടും. മറ്റൊരു മത്സരത്തില്‍ പാകിസ്ഥാന്റെ എതിരാളികള്‍ അഫ്ഗാനിസ്ഥാനാണ്. വൈകീട്ട് അഞ്ച് മണിയ്ക്കാണ് രണ്ട് മത്സരങ്ങളും ആരംഭിക്കുക.
ഗ്രൂപ്പ് ചാമ്പ്യന്‍മാരായാണ് ഇന്ത്യയും അഫ്ഗാനിസ്ഥാനും സൂപ്പര്‍ ഫോറിലേക്ക് എത്തിയിരിക്കുന്നത്. പാകിസ്ഥാന്‍ ഹോങ്കോംഗിനോട് ജയിച്ചപ്പോള്‍ ഇന്ത്യയോട് തോല്‍വി സമ്മതിച്ചിരുന്നു. അതേസമയം, ശ്രീലങ്കയെ അട്ടിമറിച്ച ബംഗ്ലാദേശ് അഫ്ഗാനിസ്ഥാന് മുന്നില്‍ മുട്ടുമടക്കുകയും ചെയ്തു.
ടൂര്‍ണമെന്റിന്റെ മധ്യത്തില്‍ 3 പേരെയാണ് പരിക്ക് മൂലം ഇന്ത്യ നാട്ടിലേക്ക് മടക്കി അയച്ചത്. രവീന്ദ്ര ജഡേജയോ മനീഷ് പാണ്ഡെയോ ഹര്‍ദിക് പാണ്ഡ്യക്ക് പകരം ടീമിലെത്തും. ധോണിയുടെ ബാറ്റിംഗ് ഫോമും ടീമിനെ ആശങ്കപ്പെടുത്തുന്നുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here