ബംഗ്ലാദേശിനെ വീഴ്ത്തി ‘ഹിറ്റ്മാന്റെ ഇന്ത്യ’

തോല്‍വിയറിയാതെ ഏഷ്യാ കപ്പില്‍ ഇന്ത്യ മുന്നേറുന്നു. സൂപ്പര്‍ ഫോറിലെ ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനെ ഇന്ത്യ ഏഴ് വിക്കറ്റിന് തോല്‍പ്പിച്ചു. ബംഗ്ലാദേശ് ഉയര്‍ത്തിയ 174 റണ്‍സ് വിജയലക്ഷ്യം 36.2 ഓവറില്‍ വെറും മൂന്ന് വിക്കറ്റുകള്‍ മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ മറികടന്നു.
104 പന്തില്‍ നിന്ന് പുറത്താകാതെ 83 റണ്‍സ് സ്വന്തമാക്കിയ നായകന്‍ രോഹിത് ശര്‍മയാണ് ഇന്ത്യയ്ക്ക് അനായാസ വിജയം സമ്മാനിച്ചത്. ഓപ്പണര്‍ ശിഖര്‍ ധവാന്‍ 40 റണ്‍സ് നേടിയും എം.എസ് ധോണി 33 റണ്‍സും നേടിയും പുറത്തായി. അമ്പാട്ടി റായിഡു 13 റണ്‍സ് മാത്രമാണ് സ്വന്തമാക്കിയത്.
നേരത്തെ ടോസ് ലഭിച്ച ഇന്ത്യ ബംഗ്ലാദേശിനെ ബാറ്റിംഗിനയക്കുകയായിരുന്നു. 49.1 ഓവറില്‍ എല്ലാ വിക്കറ്റുകളും ബംഗ്ലാദേശിന് നഷ്ടമാകുമ്പോള്‍ സ്‌കോര്‍ബോര്‍ഡില്‍ റണ്‍സ് 173 മാത്രം!. നാല് വിക്കറ്റ് നേടിയ രവിചന്ദ്ര ജഡേജയും മൂന്ന് വിക്കറ്റ് നേടിയ ഭുവനേശ്വര്‍ കുമാറുമാണ് ബംഗ്ലാദേശിനെ ഈ ചെറിയ സ്‌കോറില്‍ ഒതുക്കിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here