Advertisement

‘വരവ് ആഘോഷമാക്കി ജഡേജ’; ബംഗ്ലാദേശിന് അടിതെറ്റി

September 21, 2018
Google News 0 minutes Read
jadeja a

ഏഷ്യാ കപ്പിന്റെ സൂപ്പര്‍ ഫോര്‍ പോരാട്ടങ്ങള്‍ക്ക് തുടക്കം. സൂപ്പര്‍ ഫോറിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് മുന്‍പില്‍ അടിതെറ്റി ബംഗ്ലാദേശ് ബാറ്റ്‌സ്മാന്‍മാര്‍. ഏറ്റവും ഒടുവില്‍ റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ 28.4 ഓവറില്‍ 85 റണ്‍സിനിടെ ബംഗ്ലാദേശിന് അഞ്ച് മുന്‍നിര വിക്കറ്റുകള്‍ നഷ്ടമായി. പരിക്കേറ്റ് പരമ്പരയില്‍ നിന്ന് പിന്മാറിയ ഹാര്‍ദിക്ക് പാണ്ഡ്യയ്ക്ക് പകരം ടീമിലെത്തിയ രവിന്ദ്ര ജഡേജ വരവ് ആഘോഷമാക്കി. ബംഗ്ലാദേശിന്റെ മൂന്ന് മുന്‍നിര വിക്കറ്റുകള്‍ ജഡേജയാണ് സ്വന്തമാക്കിയത്. ബുംറയും ഭുവനേശ്വറും ഓരോ വിക്കറ്റുകള്‍ നേടി. മൊഹമ്മദുള്ളയും ഹൊസൈനുമാണ് ഇപ്പോള്‍ ക്രീസില്‍. ടോസ് ലഭിച്ച ഇന്ത്യ ബംഗ്ലാദേശിനെ ബാറ്റിംഗിനയക്കുകയായിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here