ജലന്ധർ പീഡനം; ഫ്രാങ്കോയെ പീഡനം നടന്ന മുറിയിലെത്തിച്ച് ഇന്ന് തെളിവെടുപ്പ് നടത്തും

police to bring franco to kuravilangad convent for evidence collection

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ പ്രതി ഫ്രാങ്കോ മുളക്കലുമായി ഇന്ന് കുറവിലങ്ങാട് മഠത്തിൽ പൊലീസ് തെളിവെടുപ്പ് നടത്തും. പീഡനം നടന്നതായിപരാതിയിൽ പറയുന്ന ഇരുപതാം
നമ്പർ മുറിയിലെത്തിച്ചാണ്‌തെളിവെടുപ്പ് നടത്തുന്നത്.

അതിനാൽ മഠത്തിലെ കന്യാസ്ത്രീകളോട് തെളിവെടുപ്പ് കഴിയും വരെ മoത്തിൽ നിന്ന് ഒഴിഞ്ഞ് നിൽക്കണമെന്ന് അന്വേഷണ സംഘം നിർദ്ദേശം നൽകിയിട്ടുണ്ട്. ബിഷപ്പും കന്യാസ്ത്രീകളും മുഖാമുഖം കാണുന്നത് ഒഴിവാക്കുന്നതിനാണിത്.

പാലാ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി തിങ്കളാഴ്ച്ച ഉച്ചയ്ക്ക് രണ്ടര വരെയാണ് പ്രതി ഫ്രാങ്കോയെ പോലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. അതിനു മുമ്പ് തെളിവെടുപ്പ് പൂർത്തിയാക്കാനുള്ള തിരക്കിട്ട ശ്രമങ്ങളിലാണ് പോലീസ്.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top