Advertisement

സാവിത്രിക്കൊരു സ്വപ്‌നമുണ്ട് ; കൈത്താങ്ങാവണം നമ്മള്‍

September 23, 2018
Google News 0 minutes Read
unfulfilled dream of savithri phoenix kerala

ഒറ്റയ്ക്കായവരെ കൂടുതല്‍ ഒറ്റയാക്കിയാണ് പ്രളയം കടന്നുപോയത്. പെരിയാറിന്റെ അന്തരീക്ഷത്തില്‍ ഇപ്പോഴും ബാക്കിയുണ്ട് , എല്ലാം നഷ്ടമായ അത്തരക്കാരുടെ തേങ്ങലുകള്‍.

പെരിയാറിന്റെ തീരത്തുള്ള പെരുമറ്റം താന്നിപ്പുഴയിലുള്ള സാവിത്രിയുടെ വീട്ടില്‍ സ്ത്രീകള്‍ മാത്രമേയുള്ളൂ. സഹോദരി മൈത്രിയും മകള്‍ മിനിയും കൊച്ചുമകള്‍ നീതുവുമാണ് വീട്ടിലെ താമസക്കാര്‍. മകള്‍ മിനിയുടെ ജോലിയായിരുന്നു ഏകവരുമാന മാര്‍ഗ്ഗം. ഹൃദ്രോഗം വകവയ്ക്കാതെ മിനി കുടുംബത്തിനായി അദ്ധ്വാനിക്കുമ്പോഴാണ് പ്രളയമെത്തിയത്.

മിനിയുടെ വീടിനെ കൂടുതല്‍ ദുര്‍ബലമാക്കി പ്രളയം. പ്രളയശേഷം, വീടിപ്പോള്‍ അപകടാവസ്ഥയിലാണ്. ഉടുതുണിക്ക് മറുതുണിയില്ലാതെ എല്ലാത്തിനെയും പ്രളയം വിഴുങ്ങി. ദിവസങ്ങളോളം ദുരിതാശ്വാസ ക്യാംപിലായിരുന്നു താമസം. അവിടെ നിന്നു മടങ്ങിയതോടെ വീണ്ടും ജീവിതം പ്രതിസന്ധിയിലായി. ഉറപ്പുള്ള ഒരു വീടു വേണം ഇവര്‍ക്ക്. പ്രതീക്ഷ കൈവിടാതെ കാത്തിരിക്കുകയാണ് സാവിത്രിയും കുടുംബവും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here