സര്‍ക്കാര്‍ വൃദ്ധസദനത്തിലെ നാല് അന്തേവാസികള്‍ മരിച്ചു

old age home

തവനൂര്‍ വൃദ്ധസദനത്തില്‍ നാല് അന്തേവാസികള്‍ രണ്ട് ദിവസത്തിനിടെ മരിച്ചു.ഒരാള്‍ ഇന്നലെയും മൂന്ന് പേര്‍ ഇന്നുമാണ് മരിച്ചത്ശ്രീദേവിയമ്മ,കാളിയമ്മ,കൃഷ്ണമോഹന്‍,വേലായുധന്‍ എന്നിവരാണ് മരിച്ചത്.വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് മരിച്ചെന്നാണ് വൃദ്ധസദനം അതികൃതര്‍ പറയുന്നത്.സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു.മൂന്നാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ കളക്ടര്‍,പോലീസ് മേധാവി,സാമൂഹ്യനീതി ഓഫീസര്‍ എന്നിവര്‍ക്ക് നിര്‍ധേശം നല്‍കി.മരണത്തില്‍ ദുരൂഹത ആരോപിച്ച് നാട്ടുകാര്‍ മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി കൊണ്ടുപോകുന്നത് തടഞ്ഞു.തുടര്‍ന്ന് പോലീസ് ഇടപെട്ടാണ് മൃതദേഹങ്ങള്‍ കൊണ്ടുപോയത്.

ഞായറാഴ്ച രാത്രി മരിച്ച കൃഷ്ണമോഹന്റെ മൃതദേഹം ആരുമറിയാതെ ദഹിപ്പിച്ചെന്നാണ് നാട്ടുകാരുടെ ആരോപണം.മരണകാരണം അന്വേഷിക്കുമെന്ന ഉറപ്പിനെതുടര്‍ന്നാണ് നാട്ടുകാര്‍ പ്രതിഷേധം അവസാനിപ്പിച്ചത്.പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ സംസ്‌ക്കരിക്കും.

Top