23
Feb 2019
Saturday
Kuttanadu

ഏഷ്യാ കപ്പ്; ഇന്ത്യ ഇന്ന് അഫ്ഗാനിസ്ഥാനെതിരെ

indian cricket team

ഇന്ത്യ ഇന്ന് അഫ്ഗാനിസ്ഥാനെതിരെ ഏഷ്യാ കപ്പിലെ അവസാന സൂപ്പര്‍ ഫോര്‍ പോരാട്ടത്തിനായി ഇന്ത്യ ഇന്നിറങ്ങും. ഫൈനല്‍ ഉറപ്പിച്ച ഇന്ത്യയ്ക്ക് അഫ്ഗാനിസ്ഥാനാണ് എതിരാളികള്‍. വൈകീട്ട് അഞ്ചിനാണ് മത്സരം. സൂപ്പര്‍ ഫോറില്‍ പാകിസ്ഥാനെയും ബംഗ്ലാദേശിനെയും തോല്‍പ്പിച്ച ഇന്ത്യ മികച്ച ഫോമിലാണ്. അതേസമയം, സൂപ്പര്‍ ഫോറിലെ രണ്ട് മത്സരങ്ങളും പരാജയപ്പെട്ട അഫ്ഗാനിസ്ഥാന് ഫൈനല്‍ മോഹം പൊലിഞ്ഞു. മികച്ച പോരാട്ടം നടത്തിയാണ് അഫ്ഗാന്‍ രണ്ട് മത്സരങ്ങളിലും തോല്‍വി വഴങ്ങിയത്. ഏഷ്യാ കപ്പിലെ ഇതുവരെയുള്ള എല്ലാ മത്സരങ്ങളും വിജയിച്ച ഇന്ത്യ കിരീടമാണ് സ്വപ്‌നം കാണുന്നത്.

Top