കൊല്ലത്ത് സൗജന്യ സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റലേഷന്‍

installation

സോഫ്റ്റ്‌വെയര്‍ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഒക്‌ടോബര്‍ രണ്ടിന് കൊല്ലം ജില്ലയിൽ കൈറ്റിന്റെ ആഭിമുഖ്യത്തില്‍ പൊതുജനങ്ങള്‍ക്കായി സൗജന്യ സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റലേഷന്‍ നടത്തും. പട്ടത്താനം കൈറ്റ് ജില്ലാ ഓഫീസിലാണ് സേവനം ലഭ്യമാകുക. സ്വതന്ത്ര സോഫ്റ്റ്‌വെയറുകളുമായി ബന്ധപ്പെട്ട സംശയനിവാരണത്തിനും അവസരമുണ്ട്. സെപ്തംബര്‍ 26നകം കൈറ്റ് പോര്‍ട്ടല്‍ വഴി രജിസറ്റര്‍ ചെയ്ത് പങ്കെടുക്കാം. ഇന്‍സ്റ്റലേഷന്‍ ഫെസ്റ്റ് സംബന്ധിച്ച വിശദവിവരങ്ങള്‍ www.kite.kerala.gov.in ലും 9446325709 നമ്പരിലും ലഭ്യമാണ്.

Loading...
Top