Advertisement

അഭിലാഷ് ടോമിയെ ഇന്ന് മൗറീഷ്യസിലേക്ക് മാറ്റും

September 27, 2018
Google News 0 minutes Read
abhilash tommy

ഗോള്‍ഡന്‍ ഗ്ലോബ് മത്സരത്തിനിടെ പരിക്കേറ്റ ഇന്ത്യന്‍ നാവികന്‍ അഭിലാഷ് ടോമിയെ ഇന്ന് മൗറീഷ്യസിലേക്ക് മാറ്റും. നിലവില്‍ ആംസ്റ്റര്‍ഡാം ദ്വീപിലെ ആശുപത്രിയില്‍ ചികിത്സയിലാണ് അഭിലാഷ് ടോമി. ഇന്ത്യയുടെ സത്പുര എന്ന കപ്പല്‍ ഇന്ന് മൗറീഷ്യസില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇവിടെ എത്തിയ ശേഷം അഭിലാഷിന് വിദഗ്ധ ചികിത്സ നല്‍കുമെന്ന് പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമന്‍ വ്യക്തമാക്കിയിരുന്നു. അവിടെ നിന്ന് ആരോഗ്യം വീണ്ടെടുത്താല്‍ വിമാനമാര്‍ഗ്ഗം വിദഗ്ധ ചികിത്സയിലേക്കായി ഇന്ത്യയിലേക്ക് എത്തിക്കും. ഇന്ത്യന്‍ നാവിക സേനയുടെ ട്വിറ്റര്‍ പേജിലൂടെ ഇന്നലെ അഭിലാഷ് രക്ഷപ്പെടുത്തിയവര്‍ക്ക് നന്ദി രേഖപ്പെടുത്തിയിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here