23
Feb 2019
Saturday
Kuttanadu

നമ്പി നാരായണന് 50 ലക്ഷം രൂപ സര്‍ക്കാര്‍ നല്‍കും: മുഖ്യമന്ത്രി

Nambi narayanan

ഐഎസ്ആര്‍ഓ ചാരക്കേസില്‍ സുപ്രീം കോടതി നിശ്ചയിച്ച നഷ്ടപരിഹാരം ശാസ്ത്രജ്ഞന്‍ നമ്പി നാരായണന് സംസ്ഥാന സര്‍ക്കാര്‍ ഉടന്‍ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നഷ്ടപരിഹാരം സര്‍ക്കാര്‍ നല്‍കണമെന്ന സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് മന്ത്രിസഭായോഗത്തിന്റെ തീരുമാനമെന്ന് മുഖ്യമന്ത്രി അറിയിച്ചു. അതേസമയം, നഷ്ടപരിഹാര തുക കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരില്‍ നിന്ന് ഈടാക്കുന്നതിന്റെ നിയമവശങ്ങള്‍ സര്‍ക്കാര്‍ ആരായുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Top