Advertisement

ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

September 27, 2018
Google News 0 minutes Read
franko mulakkal

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും. കന്യാസ്ത്രീ വൈരാഗ്യം തീര്‍ക്കുകയാണെന്നാണ് ബിഷപ്പ് ജാമ്യാപേക്ഷയില്‍ പറയുന്നത്. കന്യാസ്ത്രീയ്ക്ക് എതിരെ നടപടി എടുത്തതാണ് തന്നോട് വൈരാഗ്യം വരാന്‍ കാരണമെന്നാണ് ബിഷപ്പിന്റെ വാദം. ജാമ്യം നല്‍കണമോ എന്ന വിഷയത്തില്‍ സര്‍ക്കാര്‍ ഹൈക്കോടതിയെ ഇന്ന് നിലപാട് അറിയിക്കും. നേരത്തെ പാലാ മജിസ്ട്രേറ്റ് കോടതി ബിഷപ്പിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇപ്പോള്‍ പാല സബ്ജയിലിലാണ് ബിഷപ്പ്

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here