Advertisement

പാകിസ്ഥാനെ തകര്‍ത്തു; ഏഷ്യാ കപ്പ് ഫൈനലില്‍ ഇന്ത്യയുടെ എതിരാളികള്‍ ബംഗ്ലാദേശ്

September 27, 2018
Google News 0 minutes Read

ഏഷ്യാ കപ്പ് ഫൈനലില്‍ ഇന്ത്യയ്ക്ക് എതിരാളികള്‍ ബംഗ്ലാദേശ്. സൂപ്പര്‍ ഫോറിലെ അവസാനത്തെയും നിര്‍ണായകവുമായ മത്സരത്തില്‍ പാകിസ്ഥാനെ തോല്‍പ്പിച്ചാണ് ബംഗ്ലാദേശ് ഫൈനല്‍ ഉറപ്പിച്ചത്. പാകിസ്ഥാനെ 37 റണ്‍സിനാണ് ബംഗ്ലാ കടുവകള്‍ തോല്‍പ്പിച്ചത്.

ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 239 റണ്ണിന് പുറത്തായി. ലക്ഷ്യം പിന്തുടർന്ന പാകിസ്ഥാനെ 202 റണ്ണെടുക്കാനേ കഴിഞ്ഞുള്ളൂ. സൂപ്പർ ഫോറിൽ പാകിസ്ഥാനെയും ബംഗ്ലാദേശിനെയും തോൽപ്പിച്ച ഇന്ത്യ നേരത്തെതന്നെ ഫൈനലിൽ കടന്നിരുന്നു. 28നാണ് ഫൈനൽ. സ്കോർ: ബംഗ്ലാദേശ് 239 (48.5), പാകിസ്ഥാൻ 9‐202.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here