Advertisement

നേര്യമംഗലം ഭാഗത്തെ ഗതാഗത നിരോധനം നീക്കി

September 29, 2018
Google News 0 minutes Read
neyamangalam

ധനുഷ്കോടി ദേശീയ പാതയിൽ റോഡിടിഞ്ഞതിനെ തുടർന്ന് നേര്യമംഗലം അടിമാലി ഭാഗത്ത് ഏർപ്പെടുത്തിയിരുന്ന ഗതാഗത നിരോധനം നീക്കി.  ചീയപ്പാറക്കു സമീപം വീതി കുറവുളള ഭാഗത്ത് റോഡിടിഞ്ഞതോടെ ജില്ലാ ഭരണകൂടം ഏർപ്പെടുത്തിയ സമ്പൂർണ്ണ ഗതാഗതമാണ് നീക്കിയത്.  നീലക്കുറിഞ്ഞി കാണാനെത്തുന്ന ടൂറിസ്റ്റുകളുടെ സൗകര്യം കൂടി കണക്കിലെടുത്താണ് നിരോധനം നീക്കിയത്. ചെറുവണ്ടികൾക്കും ബസുകൾക്കുമായാണ് ഗതാഗതം പുനസ്ഥാപിച്ചത്. എല്ലാ വാഹനങ്ങള്‍ക്കും നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ജില്ലാ പോലീസ് സൂപ്രണ്ടും ദേശീയപാതാ ഉന്നത ഉദ്യഗസ്ഥരും സ്ഥലങ്ങൾ സന്ദർശിച്ച ശേഷമാണ് ചെറുവണ്ടികളും ബസുകളും ഓടിക്കാൻ തീരുമാനമെടുത്തത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here