Advertisement

കേരള ടേബിൾ ടെന്നീസ് അസോസിയേഷന്റെ അഫിലിയേഷൻ റദ്ദാക്കി ടേബിൾ ടെന്നീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ

October 1, 2018
Google News 1 minute Read
kerala table tennis association disaffiliated

സംസ്ഥാനത്തെ ടേബിൾ ടെന്നീസ് അസോസിയേഷനിൽ (കെടിടിഎ) അടുത്തിടെ ഉടലെടുത്ത രൂക്ഷമായ ഭിന്നതയെ തുർന്ന് ടേബിൾ ടെന്നീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ടിടിഎഫ്‌ഐ) കേരള ടേബിൾ ടെന്നീസ് അസോസിയേഷന്റെ അഫിലിയേഷൻ എടുത്ത് കളഞ്ഞു. പകരം ടേബിൾ ടെന്നീസ് അസോസിയേഷൻ ഓഫ് കേരള (ടിടിഎകെ) എന്ന പേരിൽ രൂപംകൊടുത്ത പുതിയ സംഘടനയ്ക്ക് അംഗീകാരം നൽകി.

ടിടിഎഫ്‌ഐയുടെ എക്‌സിക്യൂട്ടീവ് ബോർഡ് ഒന്നടങ്കമാണ് ഈ തീരുമാനം കൈക്കൊണ്ടത്. കെടിടിഎയ്ക്ക് പ്രശ്‌നങ്ങൾ സംബന്ധിച്ച് കാരണം കാണിക്കൽ നോട്ടീസ് അധികൃതർ നൽകിയിരുന്നു. ഇതിന് ലഭിച്ച മറുപടി തൃപ്തികരമല്ലെന്നുകണ്ടാണ് നടപടി.

കെടിടിഎയിൽ നിന്നും മിക്ക ജില്ലകളിലും ഒഴിഞ്ഞ് പുതുതായി രൂപീകരിച്ച ടിടിഎകെയിൽ ചേർന്നതും നടപടിക്ക് കാരണമായെന്ന് ടിടിഎഫ്‌ഐ പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു. ഇനി മുതൽ ടിടിഎകെയ്ക്ക് ടിടിഎഫ്‌ഐ നടത്തുന്ന ചാമ്പ്യൻഷിപ്പുകളിൽ ടീമിനെ അയക്കാൻ സാധിക്കും.

കളിക്കാരുടെ പ്രതിനിധികളെ തീരുമാനിക്കുന്നത് സംബന്ധിച്ച് ജനറൽ ബോഡി അറിയാതെ കെടിടിഎ എക്‌സിക്യൂട്ടീവ് കമ്മിറ്റി തീരുമാനങ്ങൾ എടുത്തിരുന്നു. ഇത് സംബന്ധിച്ചുള്ള പരാതികൾ കേരള ഹൈക്കോടതി വരെ എത്തിയിട്ടുണ്ട്. നടപടിയെടുക്കുന്നതിന് മുമ്പ് കേരള സ്‌പോർട്ട്‌സ് കൗൺസിലിനോട് പരാതി കേൾക്കുവാൻ കോടതി ഉത്തരവിട്ടു. ഒടുവിൽ ജനറൽ ബോഡി അറിയാതെയുള്ള തീരുമാനം സുതാര്യമായിരിക്കില്ലെന്ന തീരുമാനത്തിൽ കേരള സ്‌റ്റേറ്റ് സ്‌പോർട്ട്‌സ് കൗൺസിൽ (കെഎസ്എസ്‌സി)എത്തി.

കെഎസ്എസ്‌സി പരാതി പരിഗണിച്ച് ദിവസങ്ങൾക്കകമാണ് ടിടിഎകെ രൂപീകരിക്കുന്നത്. 14 ജില്ലാ അസോസിയേഷനുകളിൽ നിലവിൽ എട്ട് ജില്ലാ അസോസിയേഷനുകളും ടിടിഎകെയിൽ ചേർന്നിട്ടുണ്ട്. വരും ദിവസങ്ങളിൽ മറ്റു ജില്ലാ അസോസിയേഷനുകളും ഇതിന്റെ ഭാഗമാകും.

TTAK Press Note 2018093002 (1)

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here