നീരവ് മോദിയുടെ 637 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി

neerav modi

പഞ്ചാബ് നാഷ്ണല്‍ ബാങ്കില്‍ നിന്ന് കോടികള്‍ വായപയെടുത്ത് രാജ്യം വിട്ട വജ്രവ്യാപാരി നീരവ് മോദിയുടെ 637 കോടി രൂപയുടെ വസ്തുവകകള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. നാലു രാജ്യങ്ങളിലുള്ള വസ്തുവകകളാണ് കണ്ടുകെട്ടിയതെന്ന് ഇഡി അറിയിച്ചു. സ്ഥലങ്ങള്‍, ആഭരണങ്ങള്‍, ഫ്‌ളാറ്റുകള്‍, ബാങ്ക് ബാലന്‍സ് എന്നിവയാണ് പിടിച്ചെടുത്തിരിക്കുന്നതെന്ന് ഇഡി വ്യക്തമാക്കി. ന്യൂയോര്‍ക്കിലെയും ലണ്ടനിലെയും വീടുകളും പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടുന്നു. നീരവ് മോദിയും അമ്മാവന്‍ മെഹുല്‍ ചോക്‌സിയും പഞ്ചാബ് നാഷ്ണല്‍ ബാങ്കിനെ പറ്റിച്ച് 13,000 കോടി രൂപയുമായി രാജ്യം വിടുകയായിരുന്നു.

Top