22
Feb 2019
Friday
Kuttanadu

ബാലഭാസ്‌കറിൻറെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി

വയലിനിസ്റ്റും സംഗീതസംവിധായകനുമായ ബാലഭാസ്‌കറിൻറെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. സംഗീത ലോകത്തിന് പ്രതിഭാധനനായ ഒരു കലാകാരനെയാണ് നഷ്ടപ്പെട്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

തികഞ്ഞ സാമൂഹ്യപ്രതിബദ്ധതയോടെയാണ് ബാലഭാസ്‌കർ കലാരംഗത്ത് പ്രവർത്തിച്ചതെന്നും അദ്ദേഹത്തിൻറെ അകാലവിയോഗം ഏറെ വേദനിപ്പിക്കുന്നതായിയും പിണറായി വിജയൻ പറഞ്ഞു.

Top