റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ തിരുവനന്തപുരത്ത്; അന്വേഷണം ആരംഭിച്ചു

rohingyans

റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ തിരുവനന്തപുരത്ത്. അഭയാര്‍ത്ഥി കുടുംബമാണ് വിഴിഞ്ഞത്ത് എത്തിയത്. വിഴിഞ്ഞം പോലീസ് ഇവരെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി.

അഞ്ചംഗ കുടുംബത്തെയാണ് പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഇതില്‍ രണ്ട് കുട്ടികളുമുണ്ട്. ഹൈദരബാദില്‍ നിന്ന് ട്രെയിന്‍ വഴിയാണ് ഇവര്‍ വിഴിഞ്ഞത്ത് എത്തിയത്. കുടുംബം തൊഴില്‍ തേടി വന്നതാണെന്ന് പോലീസ് പറയുന്നു. ഇവരെ ഉടന്‍ ഡല്‍ഹിയിലെ ക്യാമ്പിലേക്ക് മാറ്റുമെന്നാണ് സൂചന.

അതേസമയം, റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളുടെ കേരളത്തിലേക്കുള്ള വരവിനെ കുറിച്ച് കേന്ദ്ര രഹസ്യാന്വേഷണസംഘം വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തില്‍ സംസ്ഥാന പോലീസിനോട് വിവരം തേടിയിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top