Advertisement

റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളുടെ നാടുകടത്തല്‍ കൃത്യമായ നടപടിക്രമങ്ങള്‍ പാലിച്ചാകണമെന്ന് സുപ്രിംകോടതി

April 8, 2021
Google News 1 minute Read

റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളുടെ നാടുകടത്തല്‍ കൃത്യമായ നടപടിക്രമങ്ങള്‍ പാലിച്ചാകണമെന്ന് സുപ്രിംകോടതി. മ്യാന്മറിലേക്ക് നാടുകടത്താനുള്ള നീക്കം തടയണമെന്ന ജമ്മുവിലെ റോഹിങ്ക്യകളുടെ ഹര്‍ജി തീര്‍പ്പാക്കിക്കൊണ്ടാണ് നിര്‍ദേശം.

തടങ്കലിലാക്കിയ റോഹിങ്ക്യകളെ മോചിപ്പിക്കാന്‍ ഉത്തരവിടാനാകില്ലെന്നും കൃത്യമായ നടപടിക്രമങ്ങള്‍ പാലിച്ചുകൊണ്ടല്ലാതെ നാടുകടത്തരുതെന്നും ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് നിര്‍ദേശം നല്‍കി. മ്യാന്മറിലേക്ക് അയച്ചാല്‍ കൂട്ടക്കുരുതിക്ക് ഇരയാകുമെന്ന ആശങ്കയാണ് റോഹിങ്ക്യകള്‍ ഹര്‍ജിയില്‍ ഉന്നയിച്ചത്.

Story Highlights: rohingya, supreme court

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here