ഭവന വായ്പ്പാ നിരക്കുകളിൽ വർധന

ഭവന വായ്പ്പാ നിരക്കുകളിൽ വർധന. എസ്ബിഐ, ഐസിഐസിഐ ബാങ്ക്, പഞ്ചാബ് നാഷണൽ ബാങ്ക്, ഹൗസിങ് ഡെവലപ്‌മെന്റ് ഫിനാൻസ് കമ്പനി(എച്ച്ഡിഎഫ്‌സി) തുടങ്ങിയ സ്ഥാപനങ്ങൾ 510 ബേസിസ് പോയിന്റ് വർധന വരുത്തിക്കഴിഞ്ഞു.

എസ്ബിഐ മാർജിനൽ കോസ്റ്റ് ഓഫ് ലെന്റിങ് നിരക്ക് പ്രകാരം ഒരുവർഷത്തെ നിരക്ക് 8.45 ശതമാനത്തിൽനിന്ന് 8.50 ശതമാനമായി വർധിപ്പിച്ചു. 30 ലക്ഷം രൂപയുടെ ഭവനവായ്പയ്ക്ക് ഇതോടെ 8.70 ശതമാനം മുതൽ 8.85 ശതമാനംവരെയായി പലിശ. നേരത്തെ ഇത് 8.65 ശതമാനം മുതൽ 8.80 ശതമാനംവരെയായിരുന്നു.

ഐസിഐസിഐ ബാങ്ക് ആറുമാസത്തെ ലെന്റിങ് നിരക്ക് 8.50 ശതമാനത്തിൽനിന്ന് 8.60ശതമാനമായാണ് വർധിപ്പിച്ചത്. ഒരുവർഷത്തെ നിരക്ക് 8.55ശതമാനത്തിൽനിന്ന് 8.65 ശതമാനവുമാക്കി. വായ്പയുടെ രീതിയനുസരിച്ച് 30 മുതൽ 90 വരെ ബേസിസ് പോയിന്റ് വർധനവാണ് ഭവനവായ്പ പലിശയിൽ വർധന വരിക.
ഹൗസിങ് ഫിനാൻസിങ് സ്ഥാപനമായ എച്ച്ഡിഎഫ്‌സിയുടെ 30 ലക്ഷം രൂപവരെയുള്ള വായ്പകളുടെ പലിശ 8.80 ശതമാനം മുതൽ 8.85 ശതമാനംവരെയായാണ് വർധിപ്പിച്ചത്.

Top